03:15pm 09 November 2026
NEWS
കാപ്പ നിയമപ്രകാരം യുവതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചലന നിയന്ത്രണം
22/07/2026  06:56 PM IST
സണ്ണി ലുക്കോസ്
കാപ്പ നിയമപ്രകാരം യുവതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചലന നിയന്ത്രണം

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഉൾപ്പെട്ടതായി കണ്ടെത്തിയ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാന്തിയ ബി (43), പുത്തൻപുരക്കൽ വീട്, പുത്തൻകാവ് അമ്പലം ഭാഗം, നാലുകോടി,പായിപ്പാട് വില്ലേജ് എന്നയാൾക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) വകുപ്പ് 15(1)(a) പ്രകാരം ഒരു വർഷത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി.എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ 2026 ജൂലൈ 15-ന് പുറപ്പെടുവിച്ച ഉത്തരവ്  2026 ജൂലൈ 17 മുതൽ പ്രാബല്യത്തിൽ വന്നു ഉത്തരവ് പ്രകാരം 2026 ജൂലൈ 17 മുതൽ ഒരു വർഷക്കാലത്തേക്ക് മുൻകൂർ അനുമതിയില്ലാതെ സാന്തിയ ബിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമപ്രകാരവും മറ്റ് ബാധകമായ നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img